Monday, May 4, 2009

നമ്മുടെയ്‌ ഇടയില്‍ ജീവിക്കുന്ന വരെ കുറിച്ച് ചിന്തിക്കുക യാണെങ്കില്‍ അവരില്‍ പലവരും പലവിധ ദുഃഖം കടിച്ചമര്‍ത്തി ജീവിക്കുന്നവര ഉണ്ടായിരിക്കും.ഇതില്‍ കൊച്ചു കുട്ടി മുതല്‍ സമ്പന്നന്‍ വരെ ഇത്തരത്തില്‍ ഉള്ളവര്‍ ഉണ്ടായിരിക്കും. പവപെട്ടവേന്റെയും സംപന്നന്റെയും ദുഖത്തിലും വ്യത്യസ്തത നമ്മുക്ക് കാണാന്‍ കഴിയും. ഒരു നേരത്തെ ആഹാരം ഇല്ലാത്തവന്റെ വിഷമവും, സമ്പന്നന്റെ കോടികളുടെ നഷ്ടത്തിന്റെ ദുഖവും തമ്മില്‍ വ്യത്യാസം ഉണ്ടെന്നു നമുക്ക് തോന്നാം. പക്ഷേ നാന്‍ അതില്‍ കാണുന്ന വ്യത്യാസം ആഹാരമില്ലതവന് അവന്റെയ്‌ ദുഃഖം മറക്കാന്‍ അവനിക്കു പെട്ടെന്ന് തന്നേയ് സാധിക്കുന്നു. പക്ഷേ സമ്പന്നനെ സംപതിചിടത്തോളം അവെന്റെയ്‌ നഷ്ടം ഒരിക്കലും തിരിച്ചു കിട്ടുന്നില്ല എന്നവന്‍ വിശ്വസിക്കുന്നു. നാളെ ഒരു പക്ഷെ ഇരട്ടി ലാഭം ഉണ്ടായാല്‍ പോലും അവന്‍ കഴിന്നു പോയ നഷ്ടത്തെ പറ്റി ദുഖിതന്‍ ആയിരിക്കും.നമ്മുടെ ആര്‍ത്തി കൂടും തോറും നമ്മുടെ വിഷമതകളും കൂടുന്നു. കാരണം നമ്മുടെ ആഗ്രഹങള്‍ ആഹ്ന്കരമാവുകയും, അഹങ്കാരം മൂത്ത് ആര്‍ത്തി പിടിപെടുകയും ചെയ്യുന്നു. ഇവിടം മുതല്‍ അവന്റെയ്‌ നാശത്തിനുള്ള തുടക്കം അവന്‍ തന്നേയ് കുറിക്കുന്നു.
ഒരുകൊച്ചു കുട്ടി, അവന്‍ തന്റെ മൂത്തവര്‍ ചെയ്യുന്നത് പോലെ നടക്കാനും ഓടാനും ആഗ്രഹിച്ചാല്‍ അത് ഒരിക്കലും അഹങ്കാരമാവുന്നില്ല. അത് അവന്റെ സാധി ചെക്കാവുന്ന ആഗ്രഹം മാത്രമാണ്. പക്ഷേ അവന്‍ നടക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് തലകുത്തി മരിയന്‍ തുടങ്ങിയാല്‍ അവനെ സംപതിചിടത്തോളം അത് അസാധ്യമാണ്. തന്മൂലം അവന്‍ വീഴാനും മുറിവ് പട്ടനും തുടങ്ങുന്നു. ഇത്തരത്തില്‍ ഒരോര് തരും തന്റെ കൈപിടിയില്‍ ഒതുങ്ങാത്ത കാര്യം എത്തി പിടിക്കാന്‍ ശ്രമിച്ചാല്‍ അത് അവന്റെയ്‌ നാശത്തിനു കാരണമാകുന്നു.ചില വ്യക്തികള്‍ അസധരനമാം വിധം തിളങ്ങിയിട്ടുന്റെന്കില്‍ പോലും അത് എല്ലാവര്ക്കും സാധിച്ചെന്നു വരില്ല. ഇങ്ങനെ നമ്മുടെ അശ്രദ്ധയും അറിവില്ലൈമയും നമ്മെ പടുകുഴിയില്‍ ചാടിക്കുന്നു. അത്ര കാര്ക്‌ സ്വന്തം കുടുമ്പത്തിന്റെ പിന്തുണ പോലും കിട്ടാത്ത അവസ്ഥ സം ചാത മാവുന്നു. അത് കൊണ്ട് നാം ഇപ്പോഴും നമ്മുടെ കഴിവിനെ പറ്റിയും പോരായ് മകളെ പറ്റിയും ഇപ്പോഴും ബോധവാനായിരിക്കുക.