Thursday, April 16, 2009

വിദ്യബ്യസതിന്റെ പ്രസക്തി

എഴുതാനും വായിക്കാനും അറിയാത്ത വരായി നമ്മുടെ വീടുകളില്‍ ആരും തന്നെ ഉണ്ടാവണമെന്നില്ല. അത്രത്തോളം നാം പുരോഗമിച്ചിരിക്കുന്നു. പണ്ട് നമ്മുടെ കാരണവന്മാര്‍ കുട്ടികളെ പള്ളിക്കൂടത്തില്‍ വിടുന്നതിനു പകരം പാടത്തും പറമ്പിലും പരന്നയക്കുകയാണ് പതിവു, അവരുടെ ദാരിദ്ര്യമനു കാരണം. പക്ഷേ ഇന്നു അങ്ങനെ അല്ല എല്ലാ മാതാ പിതാ ക്കളും സ്വന്തം കുട്ടികളേ എത്രത്തോളം പഠിപ്പിക്കാന്‍ പറ്റുമോ അത്രയും പഠിപ്പിക്കുന്നു. അറിവും വിദ്യാഭ്യാസവും ഇല്ലാത്തവന്‍ മറ്റുള്ളവരുടെ മുന്നില്‍ ആരും അല്ല. കുട്ടികളുടെ വിദ്യബ്യസത്തെ പറ്റി മാതാ പിതാ ക്കള്‍ വ്യാകുലത പ്പെടുന്ന കാലാമാനിന്ന്.സ്വന്തം മക്കള്‍ നല്ല നിലയില്‍ എത്താന്‍ ആഗ്രഹിക്കാത്തവരായി നമ്മുടെ ഇടയില്‍ ആരും തന്നെ ഉണ്ടാവില്ല. പക്ഷേ അവരുടെ വിദ്യബ്യസതിന്റെ അഭാവം കൊണ്ടു കുട്ടികളുടെ കഴിവിനനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ മാതാ പിതാ ക്കള്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കറിയാം പടിപ്പുകൊണ്ടുള്ള ഗുണം. ഇത്തരം ആളുകള്‍ തന്‍റെ മക്കളുടെയോ സഹോദരങ്ങളുടെയോ പഠിപ്പിന്റെ ആവശ്യത്തിനു ധാരാളം പണം അയച്ചുകൊടുക്കുന്നു. അവസ്യപെടുന്നതനുസരിച്ചു പണം ലഭിക്കുന്നത് കൊണ്ടു വിദ്യാര്‍ഥികള്‍ പനതിന്റെയ് വില മനസ്സിലാക്കാതെ വരുകയും ഫലം വരുമ്പോള്‍ നിരസപ്പെടുകയുമാണ് പതിവു.
വിദ്യാര്‍ത്ഥികളോട്:-
വിദ്യാര്‍ത്ഥികളാണ് നാളത്തെ നാടിന്‍റെ സമ്പത്ത്. നിങ്ങള്‍ ശരിയായ ദിശയില്‍ വിദ്യ അബ്യസിക്കുംപോഴാണ് അത് സാദ്യമാകുന്നത്. ഈ പ്രായത്തില്‍ നിങ്ങള്‍ നേരാം വണ്ണം ചിലവഴിക്കുന്ന ഓരോ നിമിഷവും നിങ്ങള്ക്ക് നിങ്ങളുടെ ജീവിതത്തില്‍ ഓര്‍ക്കാന്‍ ഒരുപാടു സുന്ദര നിമിഷങ്ങള്‍ സംഭാവന ചെയ്യും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല. നാന്‍ പറയുന്നത് നിങ്ങള്‍ വെറും പഠിപ്പിസ്റ്റുകള്‍ ആവണം എന്നല്ല. കളിയും പഠിപ്പും തമാശയും കൂടി ചേരുമ്പോള്‍ മാത്രമാണ് കലാലയ ജീവിതം ആസ്വാദ്യകരം ആകുന്നത്. ഇപ്പോള്‍ നിങ്ങള്‍ എത്രത്തോളം കഷ്ടപ്പെട്ട് പഠിച്ചാലും അതിന്റെ ഗുണം ഭാവിയില്‍ നിങ്ങള്ക്ക് കിട്ടും. ഇതൊരു വെറും വാക്കല്ല. ഒരുപാടു അനുഭവസ്തരുടെയ് അനുഭവമാണ്. വിദേശങ്ങളില്‍ പോയി ജോലി ചെയ്യുന്നവോരോട് ചോതിച്ചാല്‍ മനസ്സിലാവും ഒരു സര്ടിഫികാടിന്റെ വില എത്രത്തോളം ആണെന്ന്. അതുകൊണ്ട് പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങള്‍ അല്പം ബുധിമുട്ടിയനെലും നന്നായി പഠിക്കുക.നിങ്ങള്‍ ഒരു കോഴ്സ് തിരന്നെടുക്കുംപോള്‍ ശ്രദ്ധിക്കേണ്ട കാര്യങള്‍, നിങ്ങള്ക്ക് താത്പര്യം ഉള്ള വിഷയം ആയിരിക്കണം, പിന്നേ ജോലി സാധ്യത ഉള്ളതായിരിക്കണം. ഇതു രണ്ടും പ്രത്യേകം ശ്രദ്ധിക്കണം. ഇന്നു ചോതിച്ചു മനസ്സിലാക്കന്‍ പറ്റുന്ന ധാരാളം പേര്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്. അത് പരമാവധി ഉപയോഗ പെടുത്തുക. എസ് എസ് എല്‍ സി കഴിയുന്നതോകൂടി ഓരോരുത്തരും നമ്മുടെ ഭാവിയെ പറ്റി ചിന്തിച്ചു വേണം കോഴ്സ് തിരന്നെടുക്കുവാന്‍. അല്ലെങ്കില്‍ ഈ അവസരം പിന്നീട് കിട്ടി എന്ന് വരില്ല.

No comments:

Post a Comment

If any Comments write here