Sunday, February 23, 2014

ശിഥിലമാകുന്ന ജീവിത ബന്തങ്ങള്‍

ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും ഉണ്ടാവുക ജീവിതത്തില്‍ ഒരു ഇണ വന്നു ചേരുമ്പോള്‍ ആണ് എന്നത് സാധാരണ നമ്മുടെ നാട്ടിലെ കാരണവന്‍ മാര്‍ പറയുന്നതാണ്. ഇത് ഒരു പരിധി വരെ ശരിയാണ്. കാരണം കുറച്ചു ഉത്തരവാദിത്തങ്ങള്‍ വന്നു ചേരുമ്പോള്‍ പല ആളുകളും ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നു. നമ്മുടെ കാരനവന്മാരില്‍ ഭൂരിഭാഗവും പട്ടിണി കിടന്നും കൂലിപ്പണി ചെയ്തും വളരെ കഷ്ടപ്പെട്ട് ജീവിതം ഒരു നിലയില്‍ തള്ളി നീക്കിയവരായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നത് തന്നെ ഒരു തരം പുച്ഛം ആണ്. കാരണം ദൈവാനുഗ്രഹത്താല്‍ വിദ്യാബ്യാസപരമായും സാമ്പത്തിക മായും മുന്‍ തലമുറയെ അപേക്ഷിച്ച് ഇന്നത്തെ തലമുറ വളരെയേറെ മുന്പതിയിലാണ്. നമ്മുടെ മാതാപിതാക്കള്‍ ഒരു കുറവും മക്കളെ അറിയിക്കാതെ അവരുടെ ആവശ്യങ്ങള്‍ ആവശ്യത്തിലും കൂടുതല്‍ നിറവേറ്റി നല്‍കുന്നു.പണ്ട് ഒരു നേരം കഞ്ഞിക്കു പകരം ചോറ് കൊടുക്കാന്‍ വേണ്ടി കഷ്ടപ്പെട്ടിരുന്ന മാതാപിതാക്കളെ ആണ് നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നത് എങ്കില്‍ ഇന്ന് നാം കാണുന്നത്, നാട്ടില്‍ ആരുടെ അടുത്തും കാണാത്ത മോഡല്‍ മൊബൈല്‍ ഫോണ്, ബൈക്, ലാപ്‌ ടോപ്‌, ഐ പാട് etc .... എന്നിവ എത്തിച്ചു കൊടുക്കാന്‍ പെടാ പാട് പെടുന്ന മാതപിതാകളെ യാണ്. തന്റെ മക്കളെ നന്നായി നോക്കുന്ന മാതാപിതാക്കളെ ആരും കുറ്റം പറയുന്നില്ല, പക്ഷെ കഷ്ടപ്പെട്ട് അദ്വാനിച്ചു അവര്‍ ചെയ്തു കൊടുത്ത ഈ സ്വൌകര്യങ്ങള്‍ നാളെ മാതാപിതാക്കളുടെ മന:സ്സമാദാനം കെടുത്തുന്ന അല്ലെങ്കില്‍ എന്നെന്നേക്കും കണ്ണീരില്‍ കഴിയേണ്ട അവസ്ഥക്ക് ഹേതു വാകും എന്നാ തിരിച്ചറിവ് ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും.ഓരോ രക്ഷിതാവും മക്കളെ കുറിച്ച് ഉള്കണ്ടാകുലരായിരിക്കും അത് അവരുടെ ഭാവിയെ കുറിച്ച് മാത്രം..! പക്ഷെ അവരുടെ ദൈനം ദിന കാര്യങ്ങളില്‍ ഒരു കണ്ണ് എപ്പോഴും ഇല്ലാത്തിടത്തോളം കാലം നമ്മുടെ മക്കളെ കുറിച്ച് നാം ദു:ഖിക്കേണ്ടി വരും . തീര്‍ച്ച.. ദൈവം കാത്തു കൊള്ളട്ടെ.. ഇന്നത്തെ ജീവിത സാഹജര്യവും വിവര സാങ്കേതിക വിദ്യയുടെ അപൂത പൂര്‍വ മായ വളര്‍ച്ചയും രക്ഷിതാക്കള്‍ക്ക് സ്വന്തം മക്കള്‍ എങ്ങനെയെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ എത്തണം എന്നുള്ള മത്സര ചിന്താ ഗതിയും കാരണം പരാജിതരായി തിരിച്ചു വരുന്ന ഒരു കൂട്ടം ആളുകളെയെങ്കിലും നമ്മുടെ ഇടയില്‍ കാണുന്നു.


കൌമാരക്കാരുടെ ചിന്തകള്‍...


നമ്മുടെ കൌമാരക്കാരായ സഹോദരങ്ങള്‍ സിനിമയുടെയും മറ്റും സ്വാധീനത്താല്‍ ആര്ബാട ജീവിതം സ്വപ്നം കണ്ടു ജീവിക്കുന്നവരാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള ഒരു കൂട്ടം ചെറുപ്പക്കാരെയും ചെരുപ്പക്കാരികളെയും നമ്മുടെ കൂട്ടത്തില്‍ കാണാന്‍ കഴിയും. അടിപൊളി വസ്ത്രം, മൊബൈല്‍, ലാപ് ടോപ്‌ , വാഹനം മുതലായവ എല്ലാം മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കാന്‍ വേണ്ടി ഓരോരുത്തരും മത്സരിക്കുന്നു..!നമ്മുടെ കൌമാരക്കാരുടെ ജീവിതം മാറ്റിമറിക്കുന്നതില്‍ മൊബൈല്‍ ഫോണിറെറ പങ്കു വളരെ വലുതാണ്‌. മാതാപിതാക്കള്‍ തമാശക്ക് വേണ്ടി മാത്രമാണ് മൊബൈല്‍ ഫോണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. പിന്നീട് കുട്ടികള്‍ അതിനു അടിമ പ്പെടുകയും മാതപിതാക്കലെക്കാള്‍ വലിയ വിവരശാലികള് ആയി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ആദ്യം നാം അതിന്റെ ഭവിഷ്യത്ത് അറിയാതെ അത് അഹങ്കാരത്തോടെ പറയുകയും പിന്നീട് അതിന്റെ ‍വരും വരായ്കള്‍ മനസ്സിലാവുംപോഴേക്കും നാം ഒരുപാട് വൈകിപ്പോയിരിക്കും.ഇത്തരം അപകടങ്ങളില്‍ നിന്നും നമ്മുടെ മക്കളെ രക്ഷിക്കണമെങ്കില്‍ അവരുടെ മേല്‍ നമ്മുടെ ഒരു കണ്ണ് ഇപ്പോഴും വേണം. മുന്‍കരുതലായി കഴിവതും മൊബൈല്‍ ഫോണ്, ബൈക്ക്, കാറ് മുതലായവ മക്കളുടെ ഇഷ്ടത്തിന് നല്‍കാതിരിക്കുക. അഥവാ നല്‍കുകയാണെങ്കില്‍ തന്നെ മൊബൈലില്‍ വരുന്നതും പോകുന്നതുമായ കോളുകള്‍ ചെക്ക്‌ ചെയ്യുക, കമ്പ്യൂട്ടര്‍ ലാപ് ടോപ്‌ മുതലായവ വീട്ടില്‍ എല്ലാവരുടെയും കണ്ണെത്തും ദൂരത്തു വെക്കുക മുതലായ മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും. അശ്ലീല ചിത്രങ്ങളും വീഡിയോകളും സുലഭമായി ലഭിക്കുന്ന നമ്മുടെ കലാലയങ്ങള്‍, വസ്ത്ര ധാരണത്തില്‍ പിശുക്ക് കാട്ടുന്നതും, ചില വസ്ത്രങ്ങള്‍ കണ്ടാല്‍ വസ്ത്രതേ മറക്കുന്നതിനു വേണ്ടിയുള്ളതാണ് "അവയവങ്ങള്‍" എന്ന് തോന്നിപോകുമാര് കോപ്രായങ്ങള്‍ കാണിക്കുന്ന സ്ത്രീകളും, പുരുഷ സൌന്തര്യത്തിന്റെ പേരില്‍ മസിലും കാണിച്ചു നടക്കുന്ന പുരുഷന്മാരും മനുഷ്യന്റെ ന്യുനതയായ വികാരത്തെ പുരതെതിക്കുന്നത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നു.


No comments:

Post a Comment

If any Comments write here